Monday, November 26, 2007

പെണ്‍കുട്ടി ശക്തയാണ്‌

പെണ്‍കുട്ടിയുടെ
തീക്ഷ്‌ണമായ
ഒരു നോട്ടം
നിങ്ങള്‍ക്ക്‌
ഒരിക്കലും നേരിടാനാകില്ല

അപ്പോള്
‍അവളറിയാതെ
ദേഹത്ത്‌ വെച്ച കൈ
പതിയേ പിറകോട്ട്‌ മടങ്ങും

നിങ്ങളേക്കാള്‍
ശക്തയാണവള്‍

നിങ്ങള്‍ ആയുധം
കൊണ്ട്‌ ചെയ്യുന്നത്‌
അവള്‍ കണ്ണുകള്‍
കൊണ്ട്‌ ചെയ്യും

അവള്‍ എപ്പോഴും
ആയുധവാഹിനിയാണ്‌
ഉപയോഗിക്കാന്‍
അവള്‍ മറന്നു പോകുന്നത്‌
നിങ്ങള്‍ തെറ്റിദ്ധരിക്കേണ്ട

അവള്‍ക്ക്‌ തീരുമാനങ്ങളുണ്ട്‌
എന്നിട്ടും
അവള്‍
ശക്തയാണെന്ന്‌
നിങ്ങള്‍ സമ്മതിച്ചു തരില്ല

ആണത്തം പമ്പ കടക്കുന്നത്‌
എപ്പോഴും അവള്‍ക്ക്‌
മുന്നില്‍ മാത്രമാണ്‌
...........................

11 comments:

Unknown said...

നന്നായിരിക്കുന്നു.

G.MANU said...

said the truth

മറ്റൊരാള്‍ | GG said...

സത്യം!

ഇനിയും ഇതുപോലുള്ള സത്യങ്ങള്‍ കവിതാരൂപത്തില്‍ പോരട്ടെ!

കുഞ്ഞന്‍ said...

ഹഹ..അതിനു ആണത്തം ഉണ്ടായാലല്ലെ അടിയറിവ് വയ്ക്കുന്ന പ്രശ്നം ഉദിക്കുന്നത്..!

ദിലീപ് വിശ്വനാഥ് said...

സത്യം. നന്നായിരിക്കുന്നു.

ഏ.ആര്‍. നജീം said...

അനുഭവം ഗൂരു....!
( എപ്പോഴായിരുന്നു സംഭവം..? )

ങാ.. പിന്നെ കവിത, അതു കൊള്ളാട്ടോ..

ശ്രീ said...

അതെ. പെണ്‍‌കുട്ടി ശക്തയാണ്‍. സമ്മതിയ്ക്കുന്നു.

:)

ഉപാസന || Upasana said...

ഷുക്കു ഒരുപിടി സത്യങ്ങള്‍ പറഞ്ഞിരിക്കുന്നു
:)
ഉപാസന

ധ്വനി | Dhwani said...

:)

uma said...

sathyam!!!!!!
athu valare nannayi paranju........

Shades said...

shukkooo
kollaam ketto
:)