ഓ നന്ദിഗ്രം,
അവരോട് പൊറുക്കുക
അവര്‍ക്ക് പിഴച്ചതാണ്
ചെങ്കൊടി പിടിച്ച ആ കൈകള്‍
നമ്മുടേതായിരുന്നില്ല
കര്‍ഷകരെ അവര്‍ കൊല്ലുമോ?
കൃഷി ഭൂമിയില്‍ അവര്
മൈനുകള്‍ പാകുമോ?
തൂമ്പ പിടിച്ച ആ കൈകള്
നിന്റെ നെഞ്ചിലേക്ക്
കാഞ്ചി വലിക്കുമോ?
ഇല്ല,
ഇല്ല,
അവര്‍ ഒരിക്കലും
അങ്ങനെ ചെയ്യില്ല
നീ തെറ്റിദ്ധരിച്ചതാണ്
നിന്റെ മുറിവുണക്കാന്‍
ഞങ്ങള്‍ക്ക് കഴിയും
വലിയ വായയുള്ളവര്
നിനക്ക് വേദന തന്നവരായിരിക്കും
നീ കരയുമ്പോള്‍ ചിരിച്ചവരായിരിക്കും
ഞങ്ങള്‍ , ശബ്ദമില്ലാത്ത
കോടികളുണ്ടിവിടെ
നിനക്കു വേണ്ടി
ഞങ്ങള്‍ പറയുന്നുണ്ട്
നീ കേട്ടില്ലെങ്കിലും
ഞങ്ങള്‍ പരസ്‌പരം കേള്‍ക്കുന്നുണ്ട്
ചെങ്കൊടി കൈകള്‍ മാറി പിടിച്ചതാണ്
ചെങ്കൊടിയുടെ വടിയിലെ
കൈകള്‍ അവരുടേതായിരുന്നില്ല
അത് കഴുകന്റെതായിരുന്നു
നീ എപ്പോഴും പേടിച്ചിരുന്ന
ആ നീല കഴുകന്റേത്
നന്ദിഗ്രാം.....
സത്യമാണ്
അത് അവരായിരുന്നില്ല.
....................
Subscribe to:
Post Comments (Atom)
4 comments:
അതു സത്യമാകട്ടെ
ഇത്രയൊക്കെ ചെയ്തു കൂട്ടിയിട്ട് ഇനി,x ആരുടെയെങ്കിലും തലയില്‍ വച്ച് കെട്ടാന്‍ പാടു പെടുന്നു.. നടക്കട്ടേ!
ചുവന്നചുവരില്‍ തെറിച്ച ചോരത്തുള്ളിയുടെ
നിറവും ഗുണവുമറിയില്ലൊരാളും ഒരിക്കലും
സമത്വമെന്നയെന്‍റെ ഉട്ടോപ്പിയ, ചങ്കറുത്തൊഴുക്കിയ
നിണത്തിലെങ്കിലും ചാലിച്ച എന്‍റെ ഗ്രാമമേ നന്ദി..
\¶m-bn-«pv.
Post a Comment