Friday, November 23, 2007

പൊട്ടിയ പട്ടം

ഹൃദയത്തിന്റെ
വടം പൊട്ടിയപ്പോള്
‍കണ്ണടച്ചു കിടന്നു
എന്നിട്ടും
കടന്നലുകള്‍ കൂട്ടനൃത്തം തുടര്‍ന്നു

ഏതോ
ഉള്‍വഴിയിലേക്കാണ്‌
ചിന്ത വടം പൊട്ടിച്ച്‌ കടന്നത്‌

കാരമുള്ളുകള്‍ ആകാശത്തിലേക്ക്‌
പടര്‍ന്ന കാട്ടില്‍
പ്രകാശ വേഗത്തിലൊഴുകിയപ്പോള്
‍പിറകില്‍ പെയ്‌തതെല്ലാം
ചോരമഴ
ചിന്തയുടെ പിറകെ ആയിരം
രക്തനദികള്‍ പടിഞ്ഞാട്ട്‌
കൂട്ടമായൊഴുകി

പല്ല്‌ നാക്കും
കൂട്ടിക്കടിച്ചു
നെഞ്ചില്‍
ചെണ്ടക്കോല്‍ വീണു പിടഞ്ഞു
കൊടും കാട്ടില്‍
ഒഴുകി പരന്ന ചോരയില്‍
നിശാസുന്ദരികള്‍ നൃത്തം ചയ്യുന്നുണ്ട്‌
അവരുടെ പാട്ടുകളുടെ
താളത്തില്‍
കടന്നലുകളും ചൂളമിടുന്നുണ്ട്‌

ഇനിയും ചവച്ചുപിടിക്കാന്‍
എനിക്ക്‌ കഴിയുന്നില്ലല്ലോ.
...................................

1 comment:

ദിലീപ് വിശ്വനാഥ് said...

ജീവിതത്തിനു പുറത്തേക്ക്‌
ഒരു വഴി പറഞ്ഞു തരുമോ?

അതു വേറെ പലരും കവിതയുടെ രൂപത്തില്‍ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്.