Saturday, November 24, 2007

സ്വപ്‌നക്കച്ചവടക്കാരന്‍

‍നഗരത്തിലെ കൊച്ചമ്മമാര്‍ക്കാണ്‌
അയാള്‍ സ്വപ്‌നങ്ങള്‍ വില്‍ക്കുന്നത്‌

സ്വപ്‌നങ്ങള്‍ നിറച്ച കുട്ടകള്‍
തലയിലേറ്റി അയാള്‍ വിളിച്ച്‌ പറയും
സ്വപ്‌നങ്ങള്‍... സ്വപ്‌നങ്ങള്‍....

നഗരത്തിന്റെ കൈവഴികളില്‍ ചേരുന്ന
ഇടവഴിയിലാണ്‌ അയാള്‍ പ്രത്യക്ഷപ്പെടുക

അവിടെയാണ്‌ കൊച്ചമ്മമാര്‍
താമസിക്കുന്നത്‌

അയാളുടെ ശബ്ദം കേട്ടാല്
‍കൊച്ചമ്മമാര്‍
വീടിനു മുന്നില്‍ഇറങ്ങി നില്‍ക്കും

കുട്ടയിലെ സ്വപ്‌നങ്ങളില്‍
അവര്‍ ശ്രദ്ധയോടെ തിരയും

കുട്ടയില്‍ നിന്നും കൈകളിലാണ്‌
അയാള്‍ സ്വപ്‌നങ്ങള്‍ നല്‍കുന്നത്‌

സ്വപ്‌നങ്ങള്‍ക്ക്‌ വില കൂടുതലാണ്‌
എന്നാലും കുട്ടയിലെ സ്വപ്‌നങ്ങളുടെ
എണ്ണം തീരെ കുറവായിരിക്കും

ബാക്കിവെച്ച സ്വപ്‌നങ്ങളുമായി
അയാള്‍ ഇതുവരെ തിരിച്ചു പോയിട്ടില്ല.............................

3 comments:

പ്രയാസി said...

ഇതു പൊട്ടുന്ന സ്വപ്നങ്ങളാണൊ!?

മന്‍സുര്‍ said...

ഷുക്‌റു...

വില്‍ക്കാനുണ്ടേ..സ്വപ്‌നങ്ങള്‍
എന്റെ സ്വപ്‌നങ്ങള്‍ ബാഗിലാണ്‌
നാട്ടില്‍ ചെല്ലുബോല്‍ എല്ലാരും കൂടി
അത്‌ വീതിച്ച്‌ എടുക്കും
പിന്നെയും കുറെ സ്വപ്‌നങ്ങള്‍ ബാക്കിയാവും
ആ സ്വപ്‌നങ്ങളുമായ്‌ ഞാന്‍ തിരിക്കെ പോരും

നന്നായിരിക്കുന്നു സ്വപ്‌നങ്ങള്‍..ഇനിയുമെഴുതുക...

നന്‍മകള്‍ നേരുന്നു

ദിലീപ് വിശ്വനാഥ് said...

വളരെ നല്ല വരികള്‍.